Friday, December 14, 2007

കാക്കയും, കൊക്കും

കറുത്ത കാക്കേ കാക്കച്ചി
എങ്ങനെ കിട്ടി കറുപ്പു നിറം..?
കറുത്തവാവിന് കാശീക്ക് പോയപ്പോള്‍
കറുത്ത പുഴയില്‍ വീണതാണോ..?

വെളുത്ത കൊക്കേ കൊക്കമ്മേ
എങ്ങനെ കിട്ടി വെളുപ്പു നിറം..?
വെളുത്തവാവിന് വേളിക്ക് പോയപ്പോള്‍
വെളുത്ത പുഴയില്‍ വീണതാണോ?

(കുട്ടികളേ, കറുത്ത പുഴയും, വെളുത്ത പുഴയും ഒരു സങ്കല്‍പ്പം മാത്രമാണ്)

4 comments:

ശ്രീ said...

കൊച്ചു കൂട്ടുകാരുടെ ശ്രദ്ധയിലേയ്ക്ക് ഈ ബ്ലോഗു കൂടി വരട്ടെ.

ആശംസകള്‍‌!

:)

Meenakshi said...
This comment has been removed by the author.
Meenakshi said...

ഉണ്ണികഥകളും കുഞ്ഞി കവിതകളും പോരട്ടെ. കൊചുകൂട്ടുകരും ഈ ബ്ളോഗുകള്‍ വായിക്കട്ടെ നന്‍മകള്‍ നേരുന്നു

ജൈമിനി said...

:)

ങും... ആ ചിരി പോര.... ഒരു വലിയ :)))