Monday, February 25, 2008

രാജാവും,പട്ടിയും, ഞാനും

രാജാവ് നാട് നീങ്ങി
മന്ത്രി അന്തരിച്ചു
ബിഷപ്പ് കാലം ചെയ്തു
സന്യാസി സമാധിയായി
മുസലിയാര്‍ മയ്യത്തായി
നേതാവ് മരിച്ചു
പട്ടി ചത്തു..
ഞാന്‍..
ഞാന്‍ മാത്രം...
?

7 comments:

സന്തോഷ്‌ കോറോത്ത് said...

വടി ആയി :).. !!

Doney said...

ഞാന്‍ അല്ല എന്നെ തല്ലിക്കൊന്നു...
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കാറ്റുപോയി,

നിലാവര്‍ നിസ said...

ഇരന്തു പോനാരോ?

ഇടിവാള്‍ said...

ആത്മഹത്യ ചെയ്തു !
അത് അവനവനു മാത്രമല്ലേ ചെയ്യാനാവൂ ;)

ഏ.ആര്‍. നജീം said...

ഇതെല്ലാം കണ്ട് അന്തം വിട്ടു കുന്തം വിഴുങ്ങി നിന്നു ..!! ;)

നമ്മൂടെ ലോകം said...

നമുക്കു പ്രകൃതിയിലേക്കു മടങ്ങാം! മറ്റൂള്ളവരെ പോലെ ചീപ്പായ പണിക്കു നില്‍ക്കണ്ടാ!