മിന്നി മിന്നി മിന്നണ മിന്നാമിനുങ്ങേ
മിഴി ചിമ്മി നില്ക്കണ നക്ഷത്രങ്ങളേ
കണ്ടുവോ നിങ്ങള്‍ കണ്ടുവോ
ബേതലഹേമിലെ ഗോശാലയില്‍
മേരിതന്‍ മടിയില്‍ മയങ്ങുന്നൊരുണ്ണിയെ
അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി.
സന്മനസ്സുള്ളോര്ക്കെന്നും ശാന്തി
മാലാഖമാര്‍ പാടുന്ന പാട്ടുകള്‍
കുഞ്ഞിളം തെന്നലതേറ്റുപാടുന്നു
അങ്ങ് കിഴക്കൊരു നക്ഷത്രമുദിച്ചു
ഭൂമിയില്‍ ദിവ്യപ്രകാശമുദിച്ചു
ബേതലഹേമിലെ ഗോശാലയില്‍
ലോകത്തില്‍ രക്ഷകന് ഉണ്ണിയേശു പിറന്നു
ആടിടാം പാടിടാം കൂട്ടുകാരേ
മാലാഖമാര്ക്കൊപ്പമേറ്റു പാടാം
അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി.
സന്മനസ്സുള്ളോര്ക്കെന്നും ശാന്തി
എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും ക്രിസ്മസ് ആശംസകള്‍
2 comments:
നല്ല കവിത
ക്രിസ്തുമസ് ആശംസകള്‍
കൊള്ളാം കുട്ടിക്കവിത നന്നായിരിക്കുന്നു
Post a Comment