എന്തായിരുന്നു ഈജിപ്തില്‍ നടന്ന ആ സംഭവം…?
ഈജിപ്തിലെ ഇസ്രായേല്‍ ജനങ്ങളെ അവരുടെ സകല കഷ്ടതകളിലും നിന്നും മോചിപ്പിക്കുവാന്‍ ദൈവം നിയോഗിച്ച മോസസ്സിന്റെ ജനനമായിരുന്നു ആ വലിയ സംഭവം.
യാക്കോബിന്റെ പന്ത്രണ്ട് ആണ് മക്കളുടെ സന്തതികളായിരുന്നല്ലോ ഇസ്രയേല്‍ ജനം. ഈ പന്ത്രണ്ട് മക്കളുടെ തലമുറകള്‍ പന്ത്രണ്ട് ഇസ്രായേല്‍ ഗോത്രങ്ങളെയാണ് പ്രതിനിധാനം ചെയ്തിരുന്നത്.. ഇതില്‍ യാക്കോബിന്റെ മൂന്നാമത്തെ മകനായ ലേവിയുടെ ഗോത്രത്തില്‍ പെട്ട അമ്രാമിന്റെ യോഖെബെദിന്റെയും മകനായിട്ടായിരുന്നു മോസസ്സിന്റെ ജനനം.
പ്രസവിച്ചു വീണപ്പോള്‍ തന്നെ ആരു കണ്ടാലും കൊതിച്ചു പോകുന്ന അതീവ സുന്ദരനായിന്നു മോസസ്സ്. മോസസ്സിന് ദുഷ്ടരായ ഫറവോന്റെ സൈനികര്‍ക്ക് വലിച്ചെറിഞ്ഞു കൊടുക്കുവാന്‍ അവന്റെ മാതാപിതാക്കള്‍ക്കോ, സഹോദരിയായ മിര്യാമിനോ, സഹോദരനായ അഹരോനോ മനസ്സ് വന്നില്ല. അതുകൊണ്ട് അവര്‍ അവന്റെ ജനനം വളരെ രഹസ്യമായി സൂക്ഷിച്ചു. എന്നാല്‍ അധികകാലം ഈ ‘ഒളിച്ചുകളി’ നീണ്ടു നിന്നില്ല.
മൂന്ന് മാസക്കാലം മോസസ്സിനെ അവന്റെ മാതാപിതാക്കളും സഹോദരങ്ങളും തങ്ങളുടെ വീട്ടിനുള്ളില്‍ വളരെ രഹസ്യമായി സൂക്ഷിച്ചു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഏതു നിമിഷവും ഫറവോന്റെ സൈനികര്‍ പാഞ്ഞെത്തുമെന്ന ഭയം അവരെ ഊണിലും ഉറക്കത്തിലും വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അവര്‍ തങ്ങളുടെ കണ്മുമ്പില്‍ വച്ചു തന്നെ തങ്ങളുടെ കുഞ്ഞിനെ കഴുത്ത്
ഞെരിച്ചു കൊല്ലും…
യാതൊരു തെറ്റും ചെയ്യാത്ത തങ്ങളുടെ കുഞ്ഞിനെ മരണത്തിന്‍ വിട്ടുകൊടുക്കുവാന്‍ അവരുടെ മനസ്സ് അനുവദിച്ചില്ല. കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷിച്ചേ മതിയാവൂ.. പക്ഷേ എങ്ങനെ..? ആ ചോദ്യം അവരെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. എത്രനാള്‍ ഫറവോന്റെ സൈനികരില്‍ നിന്ന് അവനെ തങ്ങള്‍ മറച്ചു വയ്ക്കും… ഏറിയാല്‍ കുറച്ചു നാളുകള്‍ മാത്രം.. അതു കഴിഞ്ഞാല്‍….? ഒരിക്കല്‍ തങ്ങള്‍ തീര്‍ച്ചയായും പിടിക്കപ്പെടും. അങ്ങനെ സംഭവിച്ചാല്‍ അവര്‍ തങ്ങളുടെ കുഞ്ഞിനെ…? അതോര്‍ക്കുവാന്‍ പോലും മോസസ്സിന്റെ മാതാപിതാക്കള്‍ക്കോ, സഹോദരങ്ങള്‍ക്കോ കഴിഞ്ഞില്ല. തങ്ങളുടെ ഹ്യദയം പൊട്ടിപോകുന്നതുപോലെയാണ്‍ അവര്‍ക്ക് തോന്നിയത്.
‘നമ്മുടെ കുഞ്ഞിനെ എങ്ങനെയെങ്കിലും നമുക്ക് മരണത്തില്‍ നിന്ന് രക്ഷിച്ചേ മതിയാവൂ...’ അവര്‍ തീരുമാനിച്ചുറച്ചു. ഒടുവില്‍ അവര്‍ ഒരു വഴി കണ്ടെത്തുകയും ചെയ്തു. ഒട്ടും താമസിച്ചില്ല. മോസസ്സിന്റെ പെങ്ങളായ മിര്യാം ചന്തയില്‍ പോയി ഞാങ്ങണയുടെ ചെടിയുടെ തണ്ടുകൊണ്ടുണ്ടാക്കിയ ഒരു ചെറിയ പെട്ടകം (പെട്ടി) വാങ്ങി വീട്ടില്‍ വന്നു. ആ പെട്ടിയില്‍ വെള്ളം കയറുവാതിരിക്കുവാന്‍ അവള്‍ തന്നെയാണ്‍ അതിന്റെ പുറത്ത് പശ തേച്ചത്. പശ ഉണങ്ങി കഴിഞ്ഞപ്പോള്‍ ആ കുഞ്ഞു പെട്ടിയില്‍ അവള്‍ മ്യദുലമായ തുണി വിരിച്ചശേഷം തന്റെ കുഞ്ഞ് സഹോദരനായ മോസ്സ്സിനെ അതിനുള്ളില്‍ കിടത്തി. സംഭവിക്കുവാന്‍ പോകുന്നത് എന്തെന്നറിയാതെ പെട്ടകത്തിനുള്ളില്‍ കിടന്ന് കുഞ്ഞ് മോസസ്സ് കൈകാലുകളിളക്കി കളിച്ചുകൊണ്ടിരുന്നു. നിഷ്കളങ്കനായ ആ കുഞ്ഞിന്റെ മുഖം അവന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കണ്ണുകളെ ഈറനണിയിച്ചു….
“എന്റെ പൊന്നുമോനേ….” യോഖെബെദ് തേങ്ങിക്കരഞ്ഞു. എന്നാല്‍ ഉള്ളിലുള്ള ദു:ഖം പുറത്തു
കാണിക്കാതെ മിര്യാം തന്റെ കുഞ്ഞ് സഹോദരനെ കിടത്തിയ പെട്ടകം തലയില്‍ വച്ചുകൊണ്ട് വേഗം
വീട് വിട്ട് നൈല്‍ നദിയുടെ തീരത്തേക്ക് നടന്നു. തന്റെ സഹോദരനെ ഫറവോന്റെ സൈനികരുടെ
മരണഹസ്തങ്ങളില്‍ നിന്ന് തല്‍ക്കാലം രക്ഷിക്കുകയെന്നതായിരുന്നു അവളുടെ ലക്ഷ്യം.. ഭാഗ്യമെന്ന്
പറയട്ടെ മിര്യാം നൈല്‍ നദിയുടെ തീരത്ത് എത്തുന്നതു വരെ ആരും അവളെ ശ്രദ്ധിച്ചില്ല. മാത്രമല്ല
പെട്ടകത്തിനുള്ളില്‍ കിടന്ന് കുഞ്ഞു കരഞ്ഞതുമില്ല.
നൈല്‍ നദീ തീരത്തെത്തിയ മിര്യാം ശാന്തമായി ഒഴുകുന്ന നൈല്‍ നദിയിലേക്ക് നോക്കി. ‘എത്രയെത്ര
യിസ്രായേല്യരുടെ ആണ്‍ കുഞ്ഞുങ്ങളുടെ മരണം കണ്ട് മടുത്ത നദിയാണിത്… ഇനിയും എത്രയെത്ര
കുട്ടികളുടെ മരണത്തിന്‍ സാക്ഷിയാവാന്‍ കാത്തിരിക്കുകയാണി ഈ നദി അവള്‍ ചിന്തിച്ചു.
തങ്ങളുടെ എല്ലാ കഷ്ടതകള്‍ക്കും എന്നാണ് ഒരറുതിയുണ്ടാവുക…? ആരാണ് തങ്ങളെ ഈ കഷ്ടതകളില്‍ നിന്നും രക്ഷിക്കുക...? അവള്‍ ദു:ഖത്തോടു കൂടി ഓര്‍ത്തു. എന്നാല്‍ പെട്ടകത്തിലുള്ള തന്റെ കുഞ്ഞ് സഹോദരനെ, ദൈവം കഷ്ടതകളുടെ തീച്ചുളയില്‍ നിന്നും രാജകുമാരനെപ്പോലെ വളര്‍ത്തി വലുതാക്കി താനുള്‍പ്പെടുന്ന ഇസ്രായേല്‍ ജനതയുടെ മൊത്തം രക്ഷകനായി തീര്‍ക്കേണ്ടതാണെന്ന് സഹോദരിയായ മിര്യാമെന്നല്ല ആരും അറിഞ്ഞിരുന്നില്ല.
ഈ സമയത്താണ് അങ്ങ് ദൂരെ നദീതീരത്തൂടെ ആരൊക്കെയോ നടന്നു വരുന്നത് മിര്യാം കണ്ടത്. തന്റെ
കൈയ്യിലിരിക്കുന്ന പെട്ടകത്തില്‍ തന്റെ കുഞ്ഞ് സഹോദരന്‍ ഒന്നുമറിയാതെ കിടന്നുറങ്ങുകയാണ്. ഒരു
പക്ഷേ അവര്‍ തന്നെ പിടികൂടിയാല്‍ തന്റെ സഹോദരന്റെ സ്ഥിതി എന്താകും..? അവര്‍ തന്റെ സഹോദരനെ…? അതോര്‍ക്കുവാന്‍ പോലും മിര്യാമിന് karuthillayirunnu. മിര്യാം വേഗം പെട്ടകം നദീ
തീരത്തുള്ള ഞാങ്ങണച്ചെടിയുടെ ഇടയില്‍ വച്ചശേഷം തന്റെ സഹോദരന്‍ എന്താണ് സംഭവിക്കുവാന്‍ പോകുന്നതെന്നറിയുവാന്‍ ദൂരെ മാറി നിന്നു.
(തുടരും....)
No comments:
Post a Comment